പയ്യോളി : പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മെയിൻ ബ്രാഞ്ചിനുമുന്നിൽ ദാഹജലവിതരണകേന്ദ്രം ‘തണ്ണീർപ്പന്തൽ’ ബാങ്ക് ചെയർമാൻ ടി. ചന്തുമാസ്റ്റർ ഉദ്ഘാടനംചെയ്തു.
വൈസ് ചെയർമാൻ എം.കെ. പ്രേമൻ അധ്യക്ഷനായി. സി.ഇ.ഒ.പി. പ്രദീപ്കുമാർ, വി. ഇബ്രാഹിം, എസ്.കെ. പുഷ്പലത, എ.കെ. ശശി, എം.പി. ജിതേഷ്, എസ്.കെ. അനൂപ്, പി.കെ. ശശികുമാർ, യു.കെ.ടി. സുകന്യ എന്നിവർ പങ്കെടുത്തു.
പേരാമ്പ്ര : പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ തണ്ണീർപ്പന്തൽ തുടങ്ങി. ‘തണലേകാൻ സഹകരണ തണ്ണീർപ്പന്തൽ’ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. ബാലൻ അടിയോടി നിർവഹിച്ചു. ഡയറക്ടർ ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ അധ്യക്ഷതവഹിച്ചു. ഡയറക്ടർമാരായ കെ.ജി. രാമനാരായണൻ, ശോഭ കാക്കാംമാക്കൽ, സെക്രട്ടറി കെ.എൻ. സുധീഷ് കുമാർ, സി.പി. പ്രകാശൻ, അഡ്വ. സി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..