കോഴിക്കോട് : ആരോഗ്യസർവകലാശാലയുടെ എം.എസ്‌സി. നഴ്‌സിങ് പരീക്ഷയിൽ കോഴിക്കോട് ഗവ.നഴ്‌സിങ് കോളേജ് നൂറുശതമാനം വിജയവും ആറ് റാങ്കും കരസ്ഥമാക്കി.
ഒബ്‌സ്ട്രിക് ആൻഡ് ഗൈനക്കോളജി നഴ്‌സിങ്ങിലെ ആദ്യ മൂന്നുറാങ്കുകളും ചൈൽഡ് ഹെൽത്ത്, മെന്റൽ ഹെൽത്ത് എന്നിവയിലെ രണ്ട് റാങ്കുകളും കമ്യൂണിറ്റി ഹെൽത്തിൽ മൂന്നാംറാങ്കുമാണ് കോളേജിന്.
ഗൈനക്കോളജി നഴ്‌സിങ്ങിൽ പി. റാഷിത (ഒന്നാംറാങ്ക്), കെ. നസീബ (രണ്ടാംറാങ്ക്), പി.എം. അശ്വതി (മൂന്നാംറാങ്ക്), ചൈൽഡ് ഹെൽത്തിൽ ടി. രമ്യ, മെന്റൽ ഹെൽത്തിൽ വി.കെ. അഞ്ജിത (രണ്ടുപേരും രണ്ടാംറാങ്ക്), കമ്യൂണിറ്റി നഴ്‌സിങ് ആർ.പി. പ്രിൻസി രാജ് (മൂന്നാംറാങ്ക്) എന്നിവരാണ് മികച്ചവിജയം സ്വന്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..