മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിലെ പഠനോത്സവത്തിന്റെ ഭാഗമായി ഒരുവർഷത്തോളമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ പ്രദർശനവും അവതരണവും സംഘടിപ്പിച്ചു. ‘വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും’ എന്ന സ്കൂൾ പദ്ധതിപ്രകാരം വീടുകളിൽ മികച്ചരീതിയിൽ കൃഷിയിറക്കിയ കുട്ടിക്കർഷകരെയും കൃഷിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച ചിത്രരചന, കഥ, കവിത മത്സരവിജയികളെയും ചടങ്ങിൽ ആദരിച്ചു.
മുക്കം നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ. പ്രതിനിധി അബ്ദുൾ സത്താർ, അധ്യാപകരായ ഷൈല ജോൺ, ജിജോ തോമസ്, സി.കെ. ബിജില, ഷൈനി ജോസഫ്, എം.എ. ഷബ്ന വിദ്യാർഥിപ്രതിനിധി സനാ ഈൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..