കേരള പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് : ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രാനിരക്ക് വർധിപ്പിച്ചതിനും സർവീസുകൾ വെട്ടിക്കുറച്ചതിനുമെതിരേ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി. യാത്രക്കൂലി വർധന പിൻവലിക്കുന്നതിനും നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനും കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാൽ അധ്യക്ഷനായി. സലിം മണാട്ട്, ഷംസീർ കാവിൽ, എം. സുരേന്ദ്രൻ, ടി.പി. ഷിജിത്ത് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..