കൊയിലാണ്ടി : സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിന്റെ അനുസ്മരണദിനമായ 28-ന് കോഴിക്കോട് എൽ.ജെ.ഡി.യുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണറാലി വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപവത്കരിച്ചു. ബാബു കുളൂർ അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ഗണേശൻ കാക്കൂർ, എം.പി. അജിത, പി.ടി. രാഘവൻ, സി. ജയദേവൻ, അഡ്വ.ടി.കെ. രാധാകൃഷ്ണൻ, രമേശൻ തിക്കോടി എന്നിവർ സംസാരിച്ചു.
രാമചന്ദ്രൻ കുയ്യണ്ടി ചെയർമാനായും രജീഷ് മാണിക്കോത്ത് ജനറൽ കൺവീനറായും കമ്മിറ്റി രൂപവത്‌കരിച്ചു. കൊയിലാണ്ടി മണ്ഡലത്തിൽനിന്ന് ആയിരത്തിഅഞ്ഞൂറ് പ്രവർത്തകരെ റാലിയിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..