നന്തി മേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കൊയിലാണ്ടി : ദേശീയപാതയിൽ നന്തി മേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുള്ളവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.തിക്കോടി സ്വദേശി ഡ്രീംലാൻഡ് ബഷീറും മക്കളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
ബോണറ്റിൽനിന്ന് പുക കണ്ടയുടനെ കാർ നിർത്തി യാത്രക്കാർ ഇറങ്ങുകയായിരുന്നു. നന്തി സഹാനി ഹോസ്പിറ്റലിൽനിന്ന് കൊണ്ടുവന്ന അഗ്നിശമന സിലിൻഡറുകൾ ഉപയോഗിച്ചും വെള്ളംചീറ്റിയും നാട്ടുകാരുടെ നേതൃത്വത്തിൽ തീ നിയന്ത്രണത്തിലാക്കി. കൊയിലാണ്ടി അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..