കൊയിലാണ്ടി : ഭക്ഷ്യധാന്യങ്ങളുടെ തുക മുൻ മാസത്തെ കമ്മിഷൻ ലഭിച്ചാൽ മാത്രമെ അടയ്ക്കുകയുള്ളൂവെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കൺവെൻഷൻ പ്രഖ്യാപിച്ചു.
മണ്ണെണ്ണയുടെ വാതിൽപ്പടി വിതരണം ആരംഭിക്കുക, മണ്ണെണ്ണയുടെ ലൈസൻസ് ഫീസ് ഒഴിവാക്കുക, എൻ.എഫ്.എസ്.എ.യിൽനിന്ന് ലഭിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും തൂക്കം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കൺവെൻഷൻ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ശശി മങ്കര, മാലേരി മൊയ്തു, പി.വി. സുധൻ, വി.പി. നാരായണൻ, കെ.കെ. പ്രകാശൻ, ടി. സുഗതൻ, എ.കെ. രാമചന്ദ്രൻ, കെ.കെ. പരീത്, യു. ഷിബു എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..