ആന്തട്ട ജി.യു.പി.യിൽ നടന്ന സമഗ്രാസൂത്രണ ശില്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ആന്തട്ട ഗവ.യു.പി.സ്കൂളിൽ നടത്തിയ സമഗ്രാസൂത്രണ ശില്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനംചെയ്തു. പ്രവർത്തനങ്ങൾ അധികരിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു.
പി.ടി.എ. പ്രസിഡന്റ് എ. ഹരിദാസ് അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ ചെയർപേഴ്‌സൺ ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സുധ കാവുങ്കൽ പൊയിൽ, കെ. സുധ, ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ്, എം.കെ. വേലായുധൻ, ഡോ.എം. പത്മനാഭൻ, കെ. മധു, എ. സോമശേഖരൻ, പി. പവിത്രൻ, കുറ്റിയിൽ ശ്രീധരൻ, പി.ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..