കാത്തിരിപ്പിന് വിരാമം: തോരായിക്കടവിൽ പാലംവരും


1 min read
Read later
Print
Share

Caption

കൊയിലാണ്ടി : അത്തോളി-ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പാലംനിർമാണം ഉടൻ. 23.82 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിൽപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. പാലത്തിന് 265 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാകും. ‌

അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ ജലയാനങ്ങൾക്ക് കടന്നുപോകാൻ കഴിയുംവിധം കമാനരൂപത്തിലാണ് പാലം നിർമിക്കുക. പുഴയുടെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലായിരിക്കും തൂണുകൾ നിർമിക്കുക. ജലവിതാനത്തിൽനിന്ന്‌ ആറുമീറ്റർ ഉയരത്തിലായിരിക്കും പാലം. ബോ സ്ട്രിങ്‌ ആർച്ച് രൂപത്തിലാണ് പാലത്തിന്റെ രൂപകൽപ്പന. 18 മാസംകൊണ്ട് പാലംനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മഞ്ചേരി ആസ്ഥാനമായുള്ള പി.എം.ആർ. കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണക്കരാർ. കേരള പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡ്, പി.എം.യു. യൂണിറ്റിനാണ് മേൽനോട്ടച്ചുമതല.

പാലത്തിന്റെ സമീപനറോഡിനായി സ്വകാര്യവ്യക്തികൾ നേരത്തേതന്നെ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നു. എന്നാൽ ഇവർക്കാർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പൂക്കാട്, കാഞ്ഞിലശ്ശേരി, തോരായിക്കടവിലേക്ക് നല്ല നിലവാരത്തിലുള്ള റോഡ് നിലവിലുണ്ട്. മുമ്പ് എട്ട് ബസുകൾ തോരായിക്കടവിലേക്ക് സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഒരെണ്ണമേയുള്ളൂ. തോരായിക്കടവിലേക്ക് പെർമിറ്റെടുത്ത ബസുകൾ ഇവിടത്തേക്ക് വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. പാലം വരുന്നതോടെ പൂക്കാട്, തോരായിക്കടവ്, കൊടശ്ശേരി, അത്തോളി ഭാഗത്തേക്ക് കൂടുതൽ ബസുകൾ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. അത്തോളിയിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാടിലേക്കുള്ള എളുപ്പമാർഗമാണിത്. എന്നാൽ ദേശീയപാതാ വികസനത്തോടൊപ്പം പൂക്കാട് ടൗണിൽ അണ്ടർപാസ് നിർമിച്ചില്ലെങ്കിൽ കാപ്പാട് ഭാഗത്തേക്ക് ഈ റോഡുവഴി പോകാൻ കഴിയില്ല.

നിലവിൽ കടത്തുതോണി മാത്രമാണ് തോരായിക്കടവിൽ യാത്രക്കാർക്ക് ആശ്രയം. ‌തോരായിക്കടവിനുപുറമേ മുചുകുന്ന്, അകലാപ്പുഴ, പെരുവട്ടൂർ നടേരിക്കടവ് എന്നിവിടങ്ങളിലും പാലം നിർമാണത്തിന് ഉടൻ അനുമതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..