Caption
കൊയിലാണ്ടി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ്. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി.മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് കെ. റസാഖ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ, കെ.പി.സി.സി. അംഗം പി. രത്നവല്ലി, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, അഹമ്മദ് പുന്നക്കൽ, സി.പി. അസീസ്, റഷീദ് വെങ്ങളം, വി.പി. ഇബാഹി കുട്ടി, മഠത്തിൽ അബ്ദുറഹ്‌മാൻ, സി. ഹനീഫ, വി.ടി. സുരേന്ദ്രൻ, രജീഷ് വെങ്ങളത്തുകണ്ടി, എം. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഉള്ളിയേരി : ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കെ.കെ സുരേഷ്, എടാടത്ത് രാഘവൻ, സതീഷ് കന്നൂര്, ഇബ്രാഹിം പീറ്റകണ്ടി, പി. പ്രദീപ് കുമാർ, രാജൻ നന്താത്ത്, സുധിൻ സരേഷ്, സബിജിത്ത് കണയങ്കോട്, നാസ് മാമ്പൊയിൽ എന്നിവർ നേതൃത്വം നൽകി.
പയ്യോളി : പയ്യോളിയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. മഠത്തിൽ നാണു, പി. ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, പൂത്തുക്കാട്ട് രാമകൃഷ്ണൻ, ഇ.ടി. പന്മനാഭൻ, വടക്കയിൽ ഷഫീഖ്, കെ.ടി. വിനോദൻ, മുജേഷ് ശാസ്തി, ഇ.കെ. ശീതൾരാജ്, പി.എം. ഹരിദാസൻ, തൊടുവയൽ സദാനന്ദൻ, പി.എം. അഷറഫ്, എൻ.എം. മനോജ്, സനൂപ് കോമത്ത്, ടി.എം. ബാബു, ഇ. സൂരജ്, അൻവർ കായിരികണ്ടി, സി.കെ. ഷഹനാസ്, കാര്യാട്ട് ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..