കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വാർഷികം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി : ഗവ. മാപ്പിള വി.എച്ച്.എസ്.എസിലെ വാർഷികാഘോഷപരിപാടി ‘മാസ് ഫെസ്റ്റ്’ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്തു. കൗൺസിലർ കെ.ടി.വി. റഹ്‌മത്ത് അധ്യക്ഷയായി.
അധ്യാപകസംഗമത്തിൽ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ എൻ. മോളി, ലത കരാടി, ഇ. പുരുഷോത്തമ ശർമ, കെ. ബാബു, ബാബു നെരവത്ത്, പി.എൻ. ശ്രീജ, ടി.പി. അബു, എസ്.ജി. ഷീജ എന്നിവർക്ക് യാത്രയയപ്പുനൽകി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി പ്രതിഭകൾക്കുള്ള ഉപഹാരം നൽകി. പി.ടി.എ. പ്രസിഡന്റ് എ. അസീസ്, പ്രിൻസിപ്പൽ ഇ.കെ. ഷൈനി, ദീപാഞ്ജലി മണക്കടവത്ത്, യു.കെ. അസീസ്, കബീർ സലാല, രവീന്ദ്രൻ വള്ളിൽ, എ.കെ. അഷ്റഫ്, കെ.കെ. സത്താർ, കെ.പി. താഹ, എ.പി. നാസർ, ഷൗക്കത്തലി, ജമീല, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എസ്.വി. രതീഷ് എന്നിവർ സംസാരിച്ചു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന മാസ് ഫെസ്റ്റിൽ വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, അധ്യാപകർ, പൂർവ അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ വിവിധ കലാപരിപാടികളും യാത്രയയപ്പുയോഗവും സാംസ്കാരികസമ്മേളനവും നടക്കും. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന സാംസ്കാരികസമ്മേളനം ‘സമ്മോഹനം’ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്യും. വിരമിക്കുന്ന പ്രിൻസിപ്പൽ ഇ.കെ. ഷൈനി, മുൻ ഹെഡ്മിസ്ട്രസ് കെ.കെ. ചന്ദ്രമതി, പാചകത്തൊഴിലാളി കെ.വി. ലക്ഷ്മി എന്നിവർക്ക് യാത്രയയപ്പ് നൽകും. തുടർന്ന്, സുസ്മിത നയിക്കുന്ന ഗസലും ഇശൽ കൊയിലാണ്ടിയുടെ മുട്ടിപ്പാട്ടും അരങ്ങേറും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..