കൊയിലാണ്ടി : കൊയിലാണ്ടി ഹാർബർമുതൽ തൂവ്വപ്പാറവരെയുള്ള തകർന്ന തീരദേശപാതയും കടൽഭിത്തിയും പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ (സി. ഐ.ടി.യു.) ധർണനടത്തി. തൂവ്വപ്പാറയിൽനടന്ന ധർണ സി.ഐ.ടി.യു. നേതാവും മുൻ എം.എൽ.എ.യുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും ടൂറിസ്റ്റുകൾക്കും പ്രയാസംസൃഷ്ടിക്കുന്ന റോഡ് പുനർനിർമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സർക്കാർ തുക അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ഏരിയാസെക്രട്ടറി സി. അശ്വിനിദേവ്, എ.പി. ഉണ്ണികൃഷ്ണൻ, പി.കെ. സന്തോഷ്, ഹരിദാസൻ, ഏരിയാസെക്രട്ടറി സി.എം. സുനിലേശൻ, ചോയിക്കുട്ടി എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..