കൊയിലാണ്ടിയിൽ ഇന്ന് തീരസദസ്സ്


1 min read
Read later
Print
Share

കൊയിലാണ്ടി : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരദേശമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും 17-ന് തീരസദസ്സ് സംഘടിപ്പിക്കും.

രാവിലെ 9.30 മുതൽ ഒരുമണി വരെയാണ് പരിപാടി. ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം കൊയിലാണ്ടി ടൗൺഹാളിലും തുടർന്ന് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിനുള്ള തീരസദസ്സ് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിലുമാണ് നടക്കുക. ഏകദേശം 7680 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ ഉള്ളത്. തീരസദസ്സിൽ പ്രശ്നപരിഹാരം തേടി ഫിഷറീസ് വകുപ്പിന്റെ ഓൺലൈൻ പോർട്ടൽവഴി 253 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..