കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്. നൂറ്റിയിരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരികസമ്മേളനം സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി : ഒരുമനുഷ്യന്റെ നല്ലവാക്കിന് മറ്റൊരു മനുഷ്യനെ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശക്തിയുണ്ടെന്നും മരണത്തിനുശേഷമല്ല ജീവിക്കുമ്പോഴാണ് ആദരമർപ്പിക്കേണ്ടതെന്നും സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളഭാഷയിൽ ആദരാഞ്ജലി എന്ന വാക്കിന് ആദരവോടെയുള്ള കൂപ്പുകൈ എന്നാണർഥം. പക്ഷേ, മലയാളികൾ അത് മരണശേഷംമാത്രം അർപ്പിക്കേണ്ട ഒന്നായി പരിമിതപ്പെടുത്തിയത് നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
വിരമിക്കുന്ന പ്രിൻസിപ്പൽ ഇ.കെ. ഷൈനി, മുൻ ഹെഡ്മിസ്ട്രസ് കെ.കെ. ചന്ദ്രമതി, അമ്പതുവർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പാചകത്തൊഴിലാളി കെ.വി. ലക്ഷ്മി എന്നിവർക്ക് യാത്രയയപ്പ് നൽകി. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് വിരമിക്കുന്നവർക്ക് ഉപഹാരം നൽകി.
പി.ടി.എ. പ്രസിഡന്റ് എ. അസീസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം. ദീപാഞ്ജലി, കൗൺസിലർമാരായ കെ.ടി.വി. റഹ്‌മത്ത്, വി.പി. ഇബ്രാഹിംകുട്ടി, കെ. വൈശാഖ്, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ എസ്.വി. രതീഷ്, എൻ. ബഷീർ, യു.കെ. രാജൻ, രാമചന്ദ്രൻ നീലാംബരി, എം. ബീന, രാഗം മുഹമ്മദലി, പി. ഷംസുദ്ദീൻ, പി.കെ. അജയകുമാർ, വി.എം. പ്രകാശൻ, മുഹമ്മദ് സിനാൻ, പി.എം. ജസ്‌ലു, കെ.പി. ഹാഷിം, ഷിബുന, ഷാഫി, ഡോ. പി.കെ. ഷാജി എന്നിവർ സംസാരിച്ചു.
പി.വി. പ്രകാശൻ നയിച്ച വിൻഡ്സ് ട്രിംഗ്സ് ക്ലാസിക്കൽ ഫ്യൂഷൻ, സുസ്മിതയുടെ ഗസൽ, ഇശൽ കൊയിലാണ്ടിയുടെ മുട്ടിപ്പാട്ട്, വിദ്യാലയക്കൂട്ടായ്മയിൽ നിർമിച്ച ‘നാരോ’ ഹ്രസ്വചിത്രത്തിന്റെ പ്രദർശനം, കലാപരിപാടികൾ എന്നിവ അരങ്ങേറി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..