Caption
കൊയിലാണ്ടി : കുറുവങ്ങാട് കുടുംബക്ഷേമ ഉപകേന്ദ്രത്തെ ജനകീയ ആരോഗ്യകേന്ദ്രമായി പ്രഖ്യാപിച്ചു. നവകേരള കർമപദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണിത്. ഇവിടെ എം.എൽ.എസ്.പി. സ്റ്റാഫ് നഴ്‌സിനെക്കൂടി നിയമിച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷനായി.
കായണ്ണബസാർ : നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ കല്പത്തൂർ ആക്കൂപ്പറമ്പ് സബ് സെന്റർ ജനകീയാരോഗ്യകേന്ദ്രമായി ഉയർത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ ഫലകം അനാച്ഛാദനംചെയ്തു. സബ് സെന്ററിന് സ്ഥലം വിട്ടുനൽകിയ തിരുമാല, ജാനകി അമ്മ എന്നിവരെ ആദരിച്ചു.
ചെറുവണ്ണൂർ : ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ മുയിപ്പോത്ത് പ്രാഥമികാരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യകേന്ദ്രമാക്കി. മുയിപ്പോത്ത് നടന്ന ചടങ്ങിൽ ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. ശ്രീഷാ ഗണേഷ്, എൻ.ആർ. രാഘവൻ, പി. മോനിഷ, ഇ.കെ. സുബൈദ, എ.കെ. ഉമ്മർ, ആർ.പി. ശോഭിഷ്, എ. ബാലകൃഷ്ണൻ, പി. മുംതാസ്, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
കൂരാച്ചുണ്ട് : കല്ലാനോട് സബ് സെന്റർ ജനകീയാരോഗ്യകേന്ദ്രമാക്കി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനഫലകം അനാച്ഛാദനം നിർവഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. നീതാ ഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ ഒ.കെ. അമ്മത്, ഡാർലി എബ്രഹാം, സിമിലി ബിജു, വാർഡ് മെമ്പർ അരുൺ ജോസ്, ജെ.എച്ച്.ഐ. കെ.എസ്. സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.
ബാലുശ്ശേരി : ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഒൻപത് ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അതാത് പഞ്ചായത്തുകളിൽ നടന്ന ചടങ്ങിൽ കെ.എം. സച്ചിൻദേവ് എം.എൽ.എ. പങ്കെടുത്തു. അത്തോളി ഗ്രാമപ്പഞ്ചായത്തിലെ മൊടക്കല്ലൂർ, ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിലെ പുത്തഞ്ചേരി, കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ പൂനത്ത്, മൂലാട്, തൃക്കുറ്റിശ്ശേരി, ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കോക്കല്ലൂർ, പനങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ കിനാലൂർ, നിർമല്ലൂർ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിൽ കല്ലാനോട് എന്നിങ്ങനെ ഒൻപത് ജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..