കൊയിലാണ്ടി : എഫ്.എസ്.എസ്.എ.ഐ. ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായി ശുചിത്വമുള്ള പഴം-പച്ചക്കറി മാർക്കറ്റ് അംഗീകാരത്തിന് കൊയിലാണ്ടി മുനിസിപ്പൽ മാർക്കറ്റ് അർഹമായി. കോഴിക്കോട് ജില്ലയിൽ ആദ്യ ക്ലീൻ ഫ്രൂട്ട്സ് വെജിറ്റബിൾ മാർക്കറ്റ് പദവിക്കാണ് കൊയിലാണ്ടി മാർക്കറ്റ് അർഹമായത്.
മാർക്കറ്റിലെ എല്ലാ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉണ്ടായിരിക്കുക, എല്ലാജീവനക്കാരും ഭക്ഷ്യ മാനദണ്ഡങ്ങളെപ്പറ്റിയും പച്ചക്കറി-പഴവർഗങ്ങളിലെ മായത്തെപ്പറ്റിയും ബോധവാന്മാരാവുക, വൃത്തിയുള്ള അന്തരീക്ഷത്തിൽ പച്ചക്കറി-പഴവർഗങ്ങൾ വിപണനംനടത്തുക എന്നീ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്.
ഫോസ്റ്റാക് എന്ന പേരിലുള്ള ഭക്ഷ്യസുരക്ഷാ പരിശീലനം കരസ്ഥമാക്കുകയും ചെയ്തു. ഇതിനുശേഷം എഫ്.എസ്.എസ്.എ.ഐ. അംഗീകൃത ഏജൻസിയുടെ ഓഡിറ്റിനു വിധേയമായതിനുശേഷമാണ് ഈ അംഗീകാരം ലഭിച്ചത്. കൊയിലാണ്ടി മാർക്കറ്റിലെ പഴം-പച്ചക്കറി വ്യാപാരികളുടെയും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് സർട്ടിഫിക്കറ്റ് നേടാൻ സാധിച്ചതെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു. പത്രസമ്മേളനത്തിൽ ഫുഡ് സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഓഫീസർ ഡോ.വിജി വിത്സൺ, കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.കെ. നിയാസ്, കെ.പി. രാജേഷ്, കെ. ദിനേശൻ, പി.കെ. മനീഷ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..