കൊയിലാണ്ടി നഗരസഭാ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃസംഗമം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി : നഗരസഭയുടെ പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് വേഗത്തിൽ വീടുനിർമാണം പൂർത്തിയാക്കാനും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നവർക്കും എഗ്രിമെൻറ്് വെക്കാത്തവർക്ക് വീടുനിർമാണം ആരംഭിക്കാനും പൂർത്തീകരിക്കാനുമുതകുന്ന നടപടികൾ സാധ്യമാക്കുന്നതിനും വേണ്ടിയായിരുന്നു സംഗമം.
നഗരസഭാ ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ. ലൈഫ് കോ-ഓർഡിനേറ്റർ എസ്.ഡി.എസ്. വി.ആർ. രചന, സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ, ഫിനാൻഷ്യൽ ലിറ്ററൻസി കൗൺസിലർ മുകുന്ദൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..