കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച ജനകീയശുചീകരണം
കൊയിലാണ്ടി : മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയിൽ എൻ.എസ്.എസ്. വൊളന്റിയർമാരുടെയും മറ്റ് വിവിധ സംഘടനകളുടെ സഹകരണത്തോടുംകൂടി ശുചീകരണം നടത്തി.
ബസ്‌സ്റ്റാൻഡ് പരിസരം, ബോയ്‌സ് ഹൈസ്കൂൾ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, ഹൈവേ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. ശുചീകരണത്തിന് എസ്.എൻ.ഡി.പി. കോളേജ്, മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്., പന്തലായനി എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ, ഹരിത കർമസേന പ്രവർത്തകർ, ശുചീകരണ ജീവനക്കാർ എന്നിവർ പങ്കെടുത്തു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷതവഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ. ബാബു, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.പി. സുരേഷ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..