• കുടുംബശ്രീ ജില്ലാകലോത്സവം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി : കുടുംബശ്രീ ജില്ലാകലോത്സവത്തിന് കൊയിലാണ്ടിയിൽ തിരിതെളിഞ്ഞു. കൊയിലാണ്ടി ടൗൺഹാളാണ് കലോത്സവവേദി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അറുനൂറോളം കുടുംബശ്രീ പ്രവർത്തകരാണ് പങ്കെടുക്കുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിൽ കലോത്സവം ഉദ്ഘാടനംചെയ്തു.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നവീന വികസനമാതൃകകൾ രൂപപ്പെടുത്തുന്നതിൽ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിനാകെ വഴികാട്ടിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ ആവിഷ്കരിച്ച ആയോധനകലാ പരിശീലനമായ ധീരം കാമ്പയിനിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ മാനസികവും സർഗപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വിപുലവും സംഘടിതവുമായ ഇത്തരം മേളകൾ അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, നഗരസഭ സ്ഥിരംസമിതി ചെയർമാൻമാരായ ഇ.കെ. അജിത്ത്, കെ. ഷിജു, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി. നിഷാദ്, ജില്ലാ പ്രോഗ്രാം മാനേജർ ടി.ടി. ബിജേഷ്, ബിന്ദു ജെയ്‌സൺ, കെ.കെ. വിപിന എന്നിവർ സംസാരിച്ചു. കലോത്സവം ബുധനാഴ്ച വൈകീട്ട് സമാപിക്കും.
സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..