കൊയിലാണ്ടി : ചേലിയ കഥകളിവിദ്യാലയത്തിൽ സൗജന്യ കഥകളി പരിശീലനകോഴ്‌സിന് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷമാണ് കോഴ്‌സ് കാലാവധി. കഥകളിവേഷം, ചെണ്ട, സംഗീതം, ചുട്ടിയുംകോപ്പുനിർമാണവും എന്നിങ്ങനെ കഥകളിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പഠനവും പരിശീലനപരിപാടികളും നടക്കും.
നാലുസെമസ്റ്ററുകളായാണ് കോഴ്‌സിനുണ്ടാവുക. ഓരോ സെമസ്റ്ററിലും തിയറി, പ്രായോഗിക പരീക്ഷ നടത്തും. ശനി, ഞായർ ദിവസങ്ങളിൽ മൂന്നുമണിക്കൂർ, തിങ്കൾ, ചൊവ്വ രണ്ടുമണിക്കൂർ എന്നിങ്ങനെ ആഴ്ചയിൽ 10 മണിക്കൂർ പഠന പരിശീലനപരിപാടികൾ ഉണ്ടാവും. കേന്ദ്രസർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ അംഗീകാരം കോഴ്‌സിനുണ്ട്. കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പുതിയ ബാച്ച് മേയ് 28-ന് ആരംഭിക്കും. താത്‌പര്യമുള്ളവർ രക്ഷിതാക്കളോടൊപ്പം എത്തണം. പ്രായപരിധി പത്തിനും 25-നുമിടയിൽ. ഫോൺ: 9745866260, 9446258585
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..