കൊയിലാണ്ടിയിൽ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരായ കാക്കൂർ സി.ഡി.എസ്. പ്രവർത്തകർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ട്രോഫി നൽകുന്നു
കൊയിലാണ്ടി : കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ 37 പോയന്റുകൾ കരസ്ഥമാക്കി കാക്കൂർ സി.ഡി.എസ്. ചാമ്പ്യൻമാരായി.
32 പോയന്റുകളുമായി പയ്യോളിയും 28 പോയന്റുകളുമായി ചേമഞ്ചേരിയും രണ്ടും മൂന്നും സ്ഥാനത്തെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
സമാപന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, ഇ.കെ.അജിത്ത്, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കെ.കെ. വൈശാഖ്, സി.ഡി.എസ്.അധ്യക്ഷ എം.പി. ഇന്ദുലേഖ, കെ.വിജു എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..