Caption
കൊയിലാണ്ടി : പ്ലസ്ടു പരീക്ഷയിൽ കൊയിലാണ്ടി മേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മികവാർന്ന വിജയം. പന്തലായനി ഗവ. എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 308 പേരിൽ 31 പേർക്ക് മുഴുവൻവിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 85 ശതമാനംപേർ ഇവിടെ വിജയിച്ചു. സയൻസ് വിഷയത്തിൽ 21 പേർക്കും കൊമേഴ്‌സിൽ അഞ്ചുപേർക്കും ഹ്യൂമാനിറ്റീസിൽ അഞ്ചുപേർക്കും എ പ്ലസ് ലഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ 194 പേർ പരീക്ഷയെഴുതിയതിൽ 182 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതനേടി. 93.81 ശതമാനമാണ് ഇവിടെ വിജയം. 13 പേർ മുഴുവൻവിഷയങ്ങളിലും എ പ്ലസ് നേടി. കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസിൽ 97 ശതമാനമാണ് വിജയം. 31 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ 90 ശതമാനമാണ് വിജയം. 20 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 193 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ 88 ശതമാനംപേർ വിജയിച്ചു. 31 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
സയൻസ് വിഷയത്തിൽ മാത്രം 25 പേർക്ക് ഇവിടെ എ പ്ലസ് ലഭിച്ചു.
പേരാമ്പ്ര : ഹയർസെക്കൻഡറി പരീക്ഷാഫലം പുറത്തുവന്നപ്പോൾ മികച്ച വിജയശതമാനവുമായി സ്കൂളുകൾ. പാലേരി വടക്കുമ്പാട് എച്ച്.എസ്.എസ്. 86 ശതമാനം വിജയംനേടി. 257 പേർ പരീക്ഷയെഴുതിയതിൽ 221 പേർ വിജയിച്ചു. 23 പേർക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടാനായി. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ 323 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 88.2 ശതമാനമാണ് വിജയം. സയൻസ് വിഭാഗത്തിൽ 90 ശതമാനം പേരും കംപ്യൂട്ടർ സയൻസിൽ 87.69 ശതമാനം പേരും കൊമേഴ്‌സിൽ 82 ശതമാനം പേരും ഉപരിപഠനത്തിന് അർഹതനേടി. 42 പേർ എല്ലാത്തിലും എ പ്ലസ് നേടിയിട്ടുണ്ട്. നൊച്ചാട് എച്ച്.എസ്.എസിൽ 451 പേർ പരീക്ഷയെഴുതിയതിൽ 89.2 ശതമാനമാണ് വിജയം. 33 പേർക്ക് മുഴുവൻവിഷയങ്ങളിലും എ പ്ലസുണ്ട്.
സയൻസിൽ 96.4 ശതമാനവും ഹ്യുമാനിറ്റീസിൽ 79.7 ശതമാനവും കൊമേഴ്‌സിൽ 87.6 ശതമാനവുമാണ് ഉപരിപഠനയോഗ്യത നേടിയത്.
ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസിൽ 226 പേർ പരീക്ഷയെഴുതിയതിൽ 83.18 ശതമാനം പേർ വിജയംനേടി. 21 പേർക്ക് എല്ലാത്തിലും എ പ്ലസുണ്ട്. സയൻസിന് 96.96 ശതമാനവും കംപ്യൂട്ടർ സയൻസിൽ 54.83 ശതമാനവും കൊമേഴ്‌സിൽ 78.12 ശതമാനവും ഹ്യുമാനിറ്റീസിൽ 87.69 ശതമാനവും പേർ ഉപരിപഠനയോഗ്യത നേടി.
ബാലുശ്ശേരി : പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയവുമായി ബാലുശ്ശേരിയിലെ സ്കൂളുകൾ. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സയൻസ് വിഭാഗത്തിൽ 94 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 78 ശതമാനവും വിജയം നേടി.
41 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി. കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ 81 ശതമാനം വിജയംനേടി. 368 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 32 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൊമേഴ്സ് വിഭാഗത്തിൽ 83 ശതമാനം വിജയംനേടി. 118 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..