അധ്യാപക ഒഴിവ്


1 min read
Read later
Print
Share

കൊയിലാണ്ടി : കൊല്ലം ജി.എം.എൽ.പി. സ്കൂളിൽ (എൽ.പി.എസ്.എ.) അധ്യാപകനെ താത്‌കാലികമായി നിയമിക്കുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 30-ന് 11 മണിക്ക് ഓഫീസിൽ എത്തണം.

കോഴിക്കോട് : അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്രം, ഹിന്ദി, ഫിസിക്കൽ എജുക്കേഷൻ വിഭാഗങ്ങളിൽ താത്‌കാലിക അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29-ന്‌. ഹിന്ദി, ഫിസിക്കൽ എജുക്കേഷൻ രാവിലെ 10.30-ന്‌. സാമൂഹ്യശാസ്ത്രം ഉച്ചയ്ക്ക് 2.30-ന്‌.

പേരാമ്പ്ര : ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള മലയാളം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിൽ താത്‌കാലിക അടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. കൂടിക്കാഴ്ച 29-ന് രാവിലെ പത്തിന്. യു.പി. വിഭാഗത്തിൽ യു.പി.എസ്.ടി., യു.പി. പാർട് ടൈം ഉറുദു അധ്യാപക ഒഴിവിൽ 29-ന് ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ച നടക്കും.

കൊയിലാണ്ടി : പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, മലയാളം എന്നീ വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികയിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ മേയ് 31-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..