കൊയിലാണ്ടി നഗരസഭ എസ്.സി. വിഭാഗം വനിതാഗ്രൂപ്പ് തുടങ്ങിയ ബാഗ്‌നിർമാണയൂണിറ്റ്
കൊയിലാണ്ടി : നഗരസഭ വ്യവസായവകുപ്പിന്റെ സഹകരണത്തിൽ എസ്.സി. വിഭാഗം വനിതാഗ്രൂപ്പ് ബാഗ്‌നിർമാണ യൂണിറ്റ് ആരംഭിച്ചു. നഗരസഭയുടെ നടപ്പുവാർഷികപദ്ധതിയിൽ നാലുലക്ഷം മുതൽമുടക്കിൽ ആരംഭിച്ച സംരംഭത്തിന് മൂന്നുലക്ഷംരൂപ സബ്‌സിഡിയായി നൽകുന്നുണ്ട്.
നഗരത്തിൽ ബപ്പൻകാട് റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ ആരംഭിച്ച ബാഗ്‌നിർമാണ യൂണിറ്റ് നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനംചെയ്തു.
സ്ഥിരംസമിതി ചെയർമാൻ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസർ ടി.വി. ലത, എം.പി. ബിന്ദു, കെ. ശകുന്തള, പി.കെ. അശ്വിൻ, സി.പി. ഐശ്വര്യ, ഗോപിക സന്തോഷ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..