ആഭരണനിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ ഉയർത്തണം


1 min read
Read later
Print
Share

• ആഭരണനിർമാണ തൊഴിലാളിയൂണിയൻ ജില്ലാസമ്മേളനം സംസ്ഥാനസെക്രട്ടറി എ.എൻ. മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

കൊയിലാണ്ടി : ആഭരണനിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 3000 രൂപയാക്കണമെന്ന് ഓൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ നടന്ന സമ്മേളനം സംസ്ഥാനസെക്രട്ടറി എ.എൻ. മധുസൂദനൻ ഉദ്ഘാടനംചെയ്തു.

തൊഴിലാളികൾക്കുള്ള ഡിജിറ്റൽ ഐ.ഡി. കാർഡുകളുടെ വിതരണവും നടന്നു. എല്ലാ ബാങ്കുകളിലും അപ്രൈസർമാരായി സ്വർണത്തൊഴിലാളികളെ നിയമിക്കുക, അപ്രൈസർമാർക്ക് പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും ലഭ്യമാക്കുക, തകർന്നുകൊണ്ടിരിക്കുന്ന സ്വർണാഭരണ നിർമാണമേഖല പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

സി.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രാജീവൻ, കെ.കെ. ജയദാസൻ, പി.കെ. വിനയൻ, ടി.കെ. ബാലകൃഷ്ണൻ, എം. സദാനന്ദൻ, കെ.കെ. പ്രകാശൻ, സി. നടരാജൻ, എം.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സി.എം. ദാമോദരൻ (പ്രസി.), സി. നടരാജൻ (വൈസ് പ്രസി.), എൻ.കെ. രാജീവൻ (സെക്ര.), കെ.കെ. ജയദാസൻ (ജോ. സെക്ര.), പി.കെ. വിനയൻ (ഖജാ.).

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..