കൊയിലാണ്ടി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് മോദിയുടെ ഏകാധിപത്യം പ്രകടമാക്കാനുള്ള ചടങ്ങാക്കിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധിപ്രതിമയ്ക്കു മുൻപിൽ ‘മഹാത്മാവേ മാപ്പ്’ എന്നപേരിൽ എൻ.വൈ.സി. ധർണ നടത്തി.
സംസ്ഥാന ഉപാധ്യക്ഷൻ ജൂലേഷ് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി അധ്യക്ഷതവഹിച്ചു.
എൻ.സി.പി. ജില്ല ജനറൽ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ, വിജിത വിനുകുമാർ, ചേനോത്ത് ഭാസ്കരൻ, കെ.കെ. ശ്രീഷു, എം.പി. ഷിജിത്ത്, പി.വി. സജിത്ത്, പി.വി. അരുൺ, അനുപമ പി.എം.ബി., അരുൺകുമാർ, സജേഷ് പി.വി., സനൽകൃഷ്ണൻ പി.വി., സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..