• തണൽ-ലൈഫ് സ്നേഹഭവനം ശിലാസ്ഥാപനം നിർവഹിച്ച് കെ. മുരളീധരൻ എം.പി. സംസാരിക്കുന്നു
കൊയിലാണ്ടി : സന്നദ്ധസംഘടനയായ തണൽ, കൊയിലാണ്ടിയിലെ ലൈഫ് ഫൗണ്ടേഷനുമായി ചേർന്ന് തുടങ്ങുന്ന സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം വൈശാഖ് പേരാമ്പ്ര, നൂർ ജലീല, സുമി ജോൺ, ജിമി ജോൺ, അബ്ദുള്ള കാട്ടുകണ്ടി, സുരേന്ദ്രൻ കണ്ണൂർ, അൻവർ ഉള്ളൂർ എന്നിവർചേർന്ന് നടത്തി.
കെ. മുരളീധരൻ എം.പി. ഉദ്ഘാടനംചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷതവഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ. ബ്രോഷർ പ്രകാശനംചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ലോഗോ പ്രകാശനംചെയ്തു.
തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ് പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, നഗരസഭാ കൗൺസിലർമാരായ ഇ.കെ. അജിത്ത്, പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, ജിഷ പുതിയേടത്ത്, ടി. ചന്ദ്രിക, രജീഷ് വെങ്ങളത്ത്കണ്ടി, വത്സരാജ് കേളോത്ത്, സി. സുധ, കിപ് ചെയർമാൻ അബ്ദുൽമജീദ് നരിക്കുനി, നീന സുരേഷ്, വി.ടി. സുരേന്ദ്രൻ, അൻവർ ഇയ്യഞ്ചേരി, സി. സത്യചന്ദ്രൻ, എൻ.കെ. വിജയഭാരതി, മുരളീധര ഗോപാൽ, ലത്തീഫ് കൊയിലാണ്ടി, അൻസാർ കൊല്ലം, അഹമ്മദ് ടോപ്ഫോം, മുഹമ്മദ് പായ സറകത്ത്, കെ.ടി. മുഹമ്മദ് ഹാഷിം, വി.കെ. ഹാരിഫ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..