വടകര : കെ.കെ. രമ എം.എൽ.എ.യുടെ സമഗ്രവിദ്യാഭ്യാസപരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. ‘വിജയാരവം’ എന്നപേരിൽ നടന്ന പരിപാടി രമ്യാ ഹരിദാസ് എം.പി. ഉദ്ഘാടനംചെയ്തു. കഴിഞ്ഞതും കൊഴിഞ്ഞുപോയതുമെല്ലാം മറന്ന് വരാൻപോകുന്ന നല്ലനാളെയുടെ പ്രത്യാശയിലേക്ക് നമ്മൾ പോകുകതന്നെ വേണമെന്ന് രമ്യാ ഹരിദാസ് പറഞ്ഞു.
മണ്ഡലത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
വടകര ഡി.ഇ.ഒ. ഹെലൻ ഹൈസന്ത് മെൻഡോൺസ് അധ്യക്ഷതവഹിച്ചു. വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണം കെ.കെ. രമ എം.എൽ.എ. നിർവഹിച്ചു. വൈബ് അക്കാദമിക് സമിതി ചെയർമാൻ കെ.ടി. മോഹൻദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. നിസാമുദ്ദീൻ മോട്ടിവേഷൻ ക്ലാസെടുത്തു.
കെ. സജീവ് കുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. ചന്ദ്രശേഖരൻ, പി. ശ്രീജിത്ത്, ഷക്കീല ഈങ്ങോളി, അയിഷ ഉമ്മർ, ആർ.ഡി.ഒ. സി. ബിജു, ഡി.ഡി.ഇ. സി. മനോജ്കുമാർ, വൈബ് ജനറൽ കൺവീനർ ശശികുമാർ, എസ്.എൻ. കോളേജ് മാനേജർ പി.എം. രവീന്ദ്രൻ, സയൻസ് സെന്റർ എം.ടി. രജീഷ് തേറത്ത്, വൈബ് കോ-ഓർഡിനേറ്റർ എം.എൻ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..