രാമനാട്ടുകര : ദേശീയപാതയിൽ രാമനാട്ടുകര കിൻഫ്രാ നോളേജ് പാർക്കിന് മുന്നിൽ നിർമിക്കുന്ന ഓവുപാലത്തിന്റെ പണി പൂർത്തിയായി. ഉപരിതലം ടാറിങ് നടത്തി പത്തുദിവസത്തിനുള്ളിൽ ഗതാഗതത്തിന് തുറന്നുനൽകുമെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു.
ദേശീയപാതയിലെ പഴക്കംചെന്ന ഈ ഓവുപാലത്തിന്റെ പകുതിഭാഗം 2022 ജൂണിൽ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു. എട്ടുമാസത്തിനു ശേഷം 2023 മാർച്ചിൽ മൂന്നാമത്തെ ആഴ്ചയിലാണ് ബാക്കിയുള്ള പകുതി ഓവുപാലത്തിന്റെ നിർമാണം തുടങ്ങിയത്.
ഓവുപാലത്തിനു സമീപമുള്ള തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയാത്തതായിരുന്നു നിർമാണപ്രവർത്തനം തുടങ്ങാൻ താമസിച്ചത്. നിർമാണത്തിനുവേണ്ടി ഓവുപാലം പൊളിച്ചതിനെത്തുടർന്ന് ഒരുഭാഗത്തുകൂടി ആയിരുന്നു വാഹനഗതാഗതം തിരിച്ചുവിട്ടത്. 50.97 ലക്ഷം രൂപ ചെലവിലാണ് 17 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലുമുള്ള ബോക്സ് കൾവെർട്ട് നിർമിക്കുന്നത്.
പാലം നിർമാണത്തിനായി റോഡ് പൊളിച്ചപ്പോൾ ആ ഭാഗത്തുകൂടി നിറയെ ബി.എസ്.എൻ. എൽ, കെ.എസ്.ഇ.ബി, സ്വകാര്യ ടെലിഫോൺ കമ്പനികൾ എന്നിവയുടെ കേബിൾ പോകുന്നുണ്ടായിരുന്നു.
ഇത് മാറ്റിസ്ഥാപിക്കാൻ വൈകിയതാണ് പാലംനിർമാണം രണ്ടുമാസം കഴിഞ്ഞിട്ടും പൂർത്തിയാകാതിരുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..