ആവേശമായി പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ്


1 min read
Read later
Print
Share

കൊയിലാണ്ടി : ഈസ്റ്റ് പെരുവട്ടൂർ ഗ്രാമീണ കലാവേദി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് നൈറ്റ് ടൂർണമെന്റ് ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമായി. കായികാധ്യാപകൻ അതുൽ ഹരിദാസ് ഉദ്ഘാടനംചെയ്തു. ശ്രീശൻ പീച്ചാരി അധ്യക്ഷനായി.

കെ.എം. വിനോദ്, ആർ.എസ്. സനൂപ്, പി.വി. സന്തോഷ് എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ ബ്രഹ്മാസ് എഫ്.സി. മുള്ളൻകൊല്ലി കെ.കെ. നാരായണൻ ട്രോഫി കരസ്ഥമാക്കി. രണ്ടാംസമ്മാനം എം.ടി.കെ. അസോസിയേറ്റ് ട്രോഫി റിവർ പ്ലേറ്റ് എഫ്.സി. മുത്താമ്പിക്കാണ്. ഷൂട്ടൗട്ടിലെ ഏറ്റവും നല്ല ഗോളിയായി വൈശാഖിനെയും (വരകുന്ന് എഫ്.സി.) മികച്ച ഷൂട്ടറായി റിവർ പ്ലേറ്റ് എഫ്.സി.യിലെ രോഷൻ മുത്താമ്പിയെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ശ്രീശൻ പീച്ചാരി സമ്മാനദാനം നടത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..