കൊയിലാണ്ടി നഗരസഭ തൊഴിൽസംരംഭകർക്ക് നൽകുന്ന വാഹനങ്ങളുടെ താക്കോലുകൾ നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് കൈമാറുന്നു
കൊയിലാണ്ടി : നഗരസഭ തൊഴിൽസംരംഭകർക്ക് അഞ്ച് പിക്കപ്പ് വാനുകളും രണ്ട് പാസഞ്ചർ ഓട്ടോറിക്ഷകളും നൽകി. നഗരസഭ വ്യവസായ വികസനവകുപ്പിന്റെ സഹകരണത്തിൽ നടപ്പ് സാമ്പത്തികവർഷ പദ്ധതിയിലാണ് മൂന്നുപുരുഷൻമാർക്ക് ഒരുലക്ഷം രൂപവീതം സബ്‌സിഡിയിലും രണ്ടുവനിതകൾക്ക് 12,0000 രൂപ വീതം സബ്സിഡിയിലും പിക്കപ്പ്‌വാനുകൾ നൽകിയത്.
ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ ‘എന്റെ ഗ്രാമം’ പദ്ധതിയിലാണ് രണ്ടുപേർക്ക് 90,000 രൂപ വീതം സബ്‌സിഡിയിൽ പാസഞ്ചർ ഓട്ടോറിക്ഷകൾ വിതരണംചെയ്തത്.
നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് വാഹനങ്ങളുടെ താക്കോലുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ. അജിത്, കൗൺസിലർമാരായ പി. രത്നവല്ലി, എ. ലളിത, കെ. നന്ദൻ, എം. പ്രമോദ്, സി. സുധ, വ്യവസായ വികസന ഓഫീസർ ടി.വി. ലത, വ്യവസായവകുപ്പ് ഇന്റേൺ പി.കെ. അശ്വിൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..