റെയിൽവേയുടെ അവകാശവാദം തള്ളി : അഴിയൂർ പഞ്ചായത്ത് പൊതുശ്മശാനം നിർമിക്കും


1 min read
Read later
Print
Share

ഒഞ്ചിയം : അഴിയൂർ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിൽ മാഹി റെയിൽവേസ്റ്റേഷൻ പരിസരത്തെ അമ്പത് സെൻറ് സ്ഥലത്ത് പൊതുശ്മശാന നിർമാണപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനപ്രതിനിധികളുടെയും സർവകക്ഷികളുടെയും യോഗം തീരുമാനിച്ചു. സ്ഥലം ഉടമസ്ഥതയെച്ചൊല്ലി റെയിൽവേ തടസ്സവാദം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് നിർമാണപ്രവൃത്തികൾ മുടങ്ങിയിരുന്നു. എന്നാൽ ഭൂമിയുടെ ഉടമസ്ഥതാവകാശം റവന്യൂവകുപ്പിനായിരുന്നു.

പിന്നീട് ശ്മശാന നിർമാണത്തിനായി സർക്കാർ ഉത്തരവുപ്രകാരം ഭൂമി പഞ്ചായത്തിന് വിട്ടുനൽകുകയായിരുന്നു. ഈ ഭൂമിയിലാണ് റെയിൽവേയുടെ അവകാശമുന്നയിച്ച് പ്രവൃത്തി തടസ്സപ്പെടുത്തിയത്. നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർവകക്ഷിയോഗം പഞ്ചായത്തിന് പിന്തുണനൽകി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ ടി.പി. റീനീഷ്, ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, കല്ലറോത്ത് സുകുമാരൻ, പി. ബാബുരാജ്, യു.എ. റഹീം, പ്രദീപ് ചോമ്പാല, അനുഷ ആനന്ദസദനം, പി.കെ. പ്രീത, കെ. ലീല, കെ.എ. സുരേന്ദ്രൻ, ബൈജു പൂഴിയിൽ, കെ. രവീന്ദ്രൻ, ഇ.ടി.കെ. പ്രഭാകരൻ, മുബാസ് കല്ലേരി, റീന രയരോത്ത്, സിനത്ത് ബഷീർ, കെ.കെ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..