കൊയിലാണ്ടി : നാടെങ്ങും അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വാഗതം ചെയ്തു. നഗരസഭാതല പ്രവേശനോത്സവം പന്തലായനി വെള്ളിലാട്ട് താഴെ അങ്കണവാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.പ്രജിഷ അധ്യക്ഷത വഹിച്ചു.
ഐ.സി.ഡി.എസ്. സൂപ്പർവൈസർ എസ്.വീണ, പി. ചന്ദ്രശേഖരൻ, എം.വി. ബാലൻ, റീന, അങ്കണവാടി വർക്കർ കെ.ഇന്ദിര എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പുളിയഞ്ചേരി ചെമ്പ്രമുക്ക് അങ്കണവാടിയിലെ പ്രവേശനോത്സവം കൗൺസിലർ എൻ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. വർക്കർ സി. ബിന്ദു സംസാരിച്ചു. കുട്ടികളുടെ പരിപാടികളും നടന്നു.
കായണ്ണബസാർ : ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് പള്ളിമുക്ക് അങ്കണവാടി പ്രവേശനോത്സവം വാർഡ് അംഗം പി.സി. ബഷീർ ഉദ്ഘാടനംചെയ്തു. കുട്ടികളുടെയും അമ്മമാരുടെയും ഒരു ഒത്തുചേരൽ കൂടിയായ ചടങ്ങിൽ കെ.കെ. അബൂബക്കർ അധ്യക്ഷനായി. ഷീബ വി.വി., ഷീജ വി.വി., ശരണ്യ, സമീന, ഗീത, കെ.പി. സിനി എന്നിവർ സംസാരിച്ചു.
തിക്കോടി : അങ്കണവാടി പഞ്ചായത്ത്തല പ്രവേശനോത്സവം തൃക്കോട്ടൂർ വെസ്റ്റ് 57-ാം നമ്പർ അങ്കണവാടിയിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനംചെയ്തു. വാർഡംഗം ജിഷ കാട്ടിൽ അധ്യക്ഷയായി. ടി.എം. ജലജ, എം.കെ. സിനിജ, പി.ടി. സുബൈർ, പ്രജീഷ് നല്ലോളി, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
തിക്കോടി : ഗ്രാമപ്പഞ്ചായത്തിലെ 62-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം വാർഡംഗം ബിനു കാരോളി ഉദ്ഘാടനംചെയ്തു. ശശി ശ്രീപാദം അധ്യക്ഷനായി. അങ്കണവാടി വർക്കർ നിഷ, എ.എൽ.എം.സി. അംഗങ്ങളായ മുഹമ്മദ് പാരഡൈസ്, കരിയാത്തൻ ഊളയിൽ, എൻ. ശോഭ, ദേവി പട്ടേരി, പ്രദേശവാസികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികളെ മധുരംനൽകി സ്വീകരിച്ചു.
ബാലുശ്ശേരി : ബ്ലോക്ക്തല അങ്കണവാടി പ്രവേശനോത്സവം എരമംഗലം അങ്കണവാടിയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ. ഉദ്ഘാടനംചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളികുന്നത്ത് അധ്യക്ഷതവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം രാജീവൻ, ബാലുശ്ശേരി സി.ഡി.പി.ഒ. തസ്‌ലീന എൻ.പി., ഐ.സി.ഡി.എസ്. സൂപ്പർവൈസർ പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.
മേപ്പയ്യൂർ : വിളയാട്ടൂർ ഇല്ലത്തുതാഴ അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡംഗം പി. പ്രകാശൻ ഉദ്ഘാടനംചെയ്തു. കുഞ്ഞോത്ത് രാഘവൻ അധ്യക്ഷത വഹിച്ചു.
കെ.എം. അർഷ, ആശാവർക്കർ ദീപ, അങ്കണവാടി വർക്കർ കമല എന്നിവർ പ്രസംഗിച്ചു.
ബാലുശ്ശേരി : പനങ്ങാട് ഗ്രാമപ്പഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം പതിന്നാലാം വാർഡിലെ തട്ടാന്റെപുറായിൽ അങ്കണവാടിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനംചെയ്തു. മോണിറ്ററിങ് കമ്മിറ്റി അംഗം രവീന്ദ്രൻ പി.വി. അധ്യക്ഷതവഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ അജിത ടി. പ്രസാദ്, ഷിബിൻ കണ്ടോത്ത്, ഒ.പി. വത്സല എന്നിവർ സംസാരിച്ചു.
മൂടാടി : ഗോപാലപുരം അങ്കണവാടിയിൽ വാർഡംഗം അഡ്വ. പി.ഷഹീർ ഉദ്ഘാടനം ചെയ്തു. വർക്കർ ഒ. ജാനകി, കെ.കെ. മധു, ഒ. ഗോപാലൻ നായർ, പ്രേമലത, വിജയകുമാർ, കെ.ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..