കോഴിക്കോട് : അനാഥരില്ലാത്ത ഭാരതം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആശ്രയയുടെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ സൗഹൃദസംഗമം നടത്തി. എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. തെരുവിൽ അലയുന്ന മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും അനാഥരെയും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ ആശ്രയയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എം.പി. പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എം.പി.ഷൈജൽ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കലയപുരം ജോസ് അധ്യക്ഷനായി.
പേരാമ്പ്ര ബാറിലെ അഭിഭാഷക കവിതാ മാത്യു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. നേരത്തേ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ആശ്രയയുടെ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ മജീദ് ഹാജി വടകര അധ്യക്ഷനായി. മോഹൻ ജി. നായർ, മുരളി പട്ടാഴി, മോഹനൻ പാലേരി, റഷീദ് പൂനൂർ, അമീർ വടകര, ഷിനോജ് പൂളിയോളി തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..