കോഴിക്കോട് : തെരുവിൽ താമസിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന ചേവായൂരിലെ അഭയകേന്ദ്രത്തിലെ അന്തേവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു.
ചേവായൂരിലെ സി.ആർ.സി. സെന്ററിനുമുന്നിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. അന്തേവാസിയായ ബാബു തോമസ് (60) എന്നയാളെ മറ്റൊരു അന്തേവാസിയായ സാലുദ്ദീൻ (64) വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സാലുദ്ദീനെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ ജോലിക്കായി ബാബു തോമസ് പോകുമ്പോൾ വഴിയിൽ നിൽക്കുകയായിരുന്ന സാലുദ്ദീൻ കൊടുവാൾ ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും ചേവായൂർ പോലീസ് പറഞ്ഞു. ബാബു തോമസിന്റെ പരിക്ക് ഗുരുതരമല്ല. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..