ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന വിദ്യാർഥികളുടെ കലാപ്രദർശനം ഉദ്ഘാടനംചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ ചിത്രങ്ങൾ കാണുന്നു
കോഴിക്കോട് : കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ പ്രഥമ കലാപ്രദർശനം അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 104 പേരുടെ 166 കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.
പുരസ്കാര ജേതാക്കളായ വിദ്യാർഥികളുടെ കലാസൃഷ്ടിയും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. ഓയിൽ പെയിന്റിങ്, വാട്ടർ കളർ, അക്രിലിക് ചിത്രങ്ങൾ, മെഴുകുകൊണ്ടുള്ള രൂപങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. പ്രകൃതിദൃശ്യങ്ങൾ, പോർട്രെയിറ്റുകൾ എന്നിവയാണ് ചിത്രങ്ങളിലേറെയും.
മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് അധ്യക്ഷനായി. സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, ചിത്രകാരൻ കെ.കെ. മാരാർ, സുനിൽ അശോകപുരം എന്നിവർ സംസാരിച്ചു. കലാപ്രദർശനം 28-ന് സമാപിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..