കോഴിക്കോട് : ഒന്നരവയസ്സുകാരിക്ക് സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പന്നിയങ്കര പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. കുട്ടിയുടെ അമ്മയിൽനിന്ന് പോലീസ് പരാതി എഴുതിവാങ്ങുകയായിരുന്നു. കേസിൽ ആരെയും പ്രതിയാക്കിയിട്ടില്ല.
എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് കുട്ടിയുടെ ആന്തരികഭാഗത്തെ സ്രവം രാസപരിശോധനയ്ക്കായി കണ്ണൂർ റീജണൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു. കേസ് ഫയൽ പോലീസ് കോടതിയിൽ ഹാജരാക്കിയശേഷം കോടതി അനുമതിയോടെയാണ് വെള്ളിയാഴ്ച സ്രവം പരിശോധനയ്ക്ക് അയച്ചത്. എന്നാൽ, കുട്ടിക്ക് കളിക്കുമ്പോൾ സംഭവിച്ച അപകടമാകാമെന്നും മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആശുപത്രിയിൽനിന്ന് ലഭിച്ചതിലും വ്യക്തമായ കാരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അതിനിടെ മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് ബാലാവകാശ കമ്മിഷന് അയച്ച മെഡിക്കൽ റിപ്പോർട്ട് ശിശുക്ഷേമസമിതിക്കാണ് ലഭിച്ചതെന്ന് ബാലാവകാശ കമ്മിഷൻ അംഗം ബബിത ബാൽരാജ് അറിയിച്ചു.
മേയ് 22-ന് രാത്രി രക്തസ്രാവത്തെത്തുടർന്നാണ് പന്നിയങ്കര സ്വദേശികളായ മാതാവും അമ്മയും ചേർന്ന് കുട്ടിയെ മാതൃശിശുസംരക്ഷണകേന്ദ്രത്തിലെത്തിച്ചത്. കളിക്കുമ്പോൾ കളിപ്പാട്ടംകൊണ്ട് മുറിഞ്ഞതാണെന്നാണ് പറഞ്ഞത്.
സംശയംതോന്നിയ ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പന്നിയങ്കര പോലീസെത്തി അമ്മയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. കുട്ടിക്കെതിരേ അതിക്രമംനടന്നിട്ടില്ലെന്നും അതിനാൽ പരാതിയില്ലെന്നുമാണ് ബന്ധുക്കൾ പോലീസിനെ അറിയിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..