കോഴിക്കോട് കോർപ്പറേഷൻ കെ.എസ്.ഇ.ബി.യിൽ പണമടച്ചതിനെത്തുടർന്ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുമുമ്പിലുള്ള എസ്കലേറ്റർ വീണ്ടും പ്രവർത്തനം തുടങ്ങിയപ്പോൾ
കോഴിക്കോട് : കെ.എസ്.ഇ.ബി.യിൽ കുടിശ്ശികയായ പണമടച്ചതോടെ രാജാജി റോഡ് എസ്കലേറ്റർ മേൽപ്പാലത്തിലെ എസ്‌കലേറ്ററും ലിഫ്റ്റും പ്രവർത്തനം തുടങ്ങി. പണമടയ്ക്കാത്തതിനെത്തുടർന്ന് കെ.എസ്.ഇ.ബി. ചൊവ്വാഴ്ചയാണ് മൊഫ്യൂസിൽ സ്റ്റാൻഡിന് മുന്നിലുള്ള മേൽപ്പാലത്തിലെ ഫ്യൂസൂരിയത്.
കോർപ്പറേഷൻ പണമടച്ചതോടെ വ്യാഴാഴ്ച വൈകീട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. മേൽപ്പാലത്തിന്റെ രണ്ടുഭാഗത്തും എസ്കലേറ്ററും ലിഫ്റ്റുമുണ്ട്. നേരത്തെ പാലത്തിന്റെ നടത്തിപ്പിന് കരാർ നൽകിയിരുന്നു. പണമടയ്ക്കാത്തതുൾപ്പെടെയുള്ള പ്രശ്നത്തെത്തുടർന്ന് കരാർ റദ്ദാക്കിയതോടെ കോർപ്പറേഷൻ നേരിട്ടാണ് എസ്കലേറ്റർ മേൽപ്പാലത്തിന്റെ നടത്തിപ്പ്. കഴിഞ്ഞ ഏഴുമാസത്തിലേറെയായി പ്രതിമാസം 50,000 രൂപയെങ്കിലും കോർപ്പറേഷൻ അടയ്ക്കുന്നുണ്ട്.
അമൃത് പദ്ധതിയിലുൾപ്പെടുത്തി 11.35 കോടി ചെലവഴിച്ച് നിർമിച്ച പാലം 2020 നംവബർ ഒന്നിനാണ് ഉദ്ഘാടനംചെയ്തത്. അതുകഴിഞ്ഞ ഉടൻതന്നെ താത്‌പര്യപത്രം ക്ഷണിച്ച് ആർ.പി. അമറിന് പ്രതിവർഷം 11.13 ലക്ഷത്തിന് ഇതിന്റെ നടത്തിപ്പ് നൽകുകയുംചെയ്തു. എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടതോടെയാണ് കോർപ്പറേഷൻതന്നെ ഇപ്പോൾ പരിപാലിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..