കോഴിക്കോട് : സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാർക്ക് യോഗ്യതയുടെയും മുൻഗണനയുടെയും അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ 10 ശതമാനം പ്രൊമോഷൻ അട്ടിമറിക്കുന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. രാജേഷ് ഖന്ന ആവശ്യപ്പെട്ടു. എൻ.ജി.ഒ. അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് കമ്മിറ്റി ജില്ലാ വ്യവസായ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് കെ.എം. ഷാജു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. ഷിബു, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സി.കെ. പ്രകാശൻ, എൻ.പി. രഞ്ജിത്ത്, എൻ. സന്തോഷ് കുമാർ, കെ. ഫവാസ്, കെ.ടി. രമേശൻ, സി. ലിജിന എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..