കോഴിക്കോട് : മലബാറിൽ പത്താംക്ലാസ് വിജയിക്കുന്ന വിദ്യാർഥികളുടെ തോതനുസരിച്ച് പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10.30-ന് ഡി.ഡി.ഇ. ഓഫീസിന് മുന്നിൽ ധർണ നടത്തും.
30 ശതമാനം പ്ലസ് വൺ സീറ്റ് വർധനയാണ് ഈവർഷവും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെവരുമ്പോൾ ഒരു ക്ലാസിൽ 65 വിദ്യാർഥികൾവരെ തിങ്ങിഞെരുങ്ങി പഠിക്കേണ്ട അവസ്ഥയുണ്ടാവും. ഇത് അന്യായമാണെന്നും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി, ഇ.പി. അൻവർ സാദത്ത്, മുനീബ് എലങ്കമൽ, യാസർ ബേപ്പൂർ, എ.പി. വേലായുധൻ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..