കോഴിക്കോട് : സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂൺ അഞ്ചുമുതൽ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങുമെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ് തിങ്കളാഴ്ചമുതൽ നിരാഹാരസമരം നടത്തും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്വകാര്യബസ് വ്യവസായം സംരക്ഷിക്കുന്നതിന് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ടി. വാസുദേവൻ, ജനറൽ സെക്രട്ടറി എം. തുളസീദാസ്, എ.എസ്. സാജു, ഇ. റീനീഷ്, എ.സി. അബ്ദുൾസത്താർ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..