ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ചുജീവനക്കാരെ തിരിച്ചെടുത്തതിനെതിരേ വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച്
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസ് പ്രതിയെ രക്ഷിക്കാനായി ചരടുവലിച്ച അഞ്ചുജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. അതിജീവിത നീതി ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അതിക്രമികൾക്ക് അംഗീകാരം നൽകുകയാണ് സർക്കാരെന്ന് ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ആരോപിച്ചു.
സുബൈദ കക്കോടി, സുഫീറ എരമംഗലം, മുബീന വാവാട്, ഇ.പി. ഉമ്മർ, തെക്കെയിൽ നൗഷാദ്, തൗഹീദ, ശ്രീജ വേനപ്പാറ, ഫസീല, ബൽക്കീസ്, ജുമൈല നന്മണ്ട, സലീന തുടങ്ങിയവർ സംസാരിച്ചു. ഹർഷിനയുടെ സമരപ്പന്തലും സന്ദർശിച്ചു.
പോലീസ് കമ്മിഷണർക്ക് പരാതി നൽകി
:ശസ്ത്രക്രിയക്കുശേഷം ഐ.സി.യു.വിൽ പീഡനത്തിനിരയായ തന്നെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തത് നീതി നിഷേധിക്കലാണെന്നും ഇതിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ അഭാവത്തിൽ ഡി.സി.പി. കെ.ഇ. ബൈജുവിനാണ് പരാതി കൈമാറിയത്.
സസ്പെൻഷൻ പിൻവലിക്കൽ: ഡി.എം.ഇ. വിശദീകരണം തേടി
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു.വിൽ രോഗി പീഡനത്തിനിരയായ കേസിൽ ആരോപണവിധേയരായ അഞ്ചുജീവനക്കാരെ തിരിച്ചെടുത്തതിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി. ആരോഗ്യവകുപ്പിന്റെയോ സർക്കാരിന്റെയോ അറിവില്ലാതെയാണ് കോളേജ് പ്രിൻസിപ്പൽ ജീവനക്കാരെ തിരിച്ചെടുത്തത്. പ്രിൻസിപ്പലിന്റെ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കാനും സാധ്യതയുണ്ട്.
ആഭ്യന്തര അന്വേഷണക്കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ പിൻവലിച്ചതെന്നായിരുന്നു മുൻപ്രിൻസിപ്പലിന്റെ നിലപാട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..