കാരപ്പറമ്പ് മത്സ്യമാർക്കറ്റിന്റെ വളപ്പിൽ എക്സൈസ് കണ്ടെത്തിയ കഞ്ചാവുചെടി
കോഴിക്കോട് : കാരപ്പറമ്പ് മത്സ്യമാർക്കറ്റ് വളപ്പിൽ കഞ്ചാവുചെടി കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒരടി നീളമുള്ള കഞ്ചാവുചെടി പരിസരത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി. രാജേന്ദ്രനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി കഞ്ചാവുചെടിയാണെന്ന് ഉറപ്പിച്ചു. സംഭവത്തിൽ എക്സൈസ് എൻ.ഡി.പി.എസ്. വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയശേഷം കഞ്ചാവുചെടി രാസപരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.
ആരെങ്കിലും ഉപയോഗിച്ച് കളഞ്ഞതിൽനിന്ന് ചെടി ഉണ്ടായതാകാമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സംഭവസ്ഥലത്തും പരിസരങ്ങളിലും എക്സൈസ് പരിശോധന നടത്തി. പരിസര പ്രദേശങ്ങളിൽ വ്യാപകമാകുന്ന ലഹരിക്കെതിരേയും പട്രോളിങ് നടത്താത്തതിനെതിരേയും ബി.ജെ.പി. സിവിൽ സ്റ്റേഷൻ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..