ജില്ലയിലെ 1479 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ സൗകര്യം


1 min read
Read later
Print
Share

ബി.പി.എൽ. കുടുംബങ്ങൾക്ക്‌ഫോൺ അനുവദിക്കും വീടുകളിൽ കണക്‌ഷൻ നൽകി

കോഴിക്കോട് : എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലെയും ബി.പി.എൽ. കുടുംബങ്ങൾക്ക് കണക്‌ഷൻ നൽകും. 1479 സർക്കാർ ഓഫീസുകളിൽ കെ-ഫോൺ കണക്‌ഷൻ ലഭ്യമായി.

ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 13 മണ്ഡലങ്ങളിലെയും 1300 കുടുംബങ്ങൾക്കും കണക്‌ഷൻ നൽകും. നിലവിൽ 36 വീടുകളിൽ കണക്‌ഷൻ ലഭ്യമാക്കി. 1195 ബി.പി.എൽ. കുടുംബങ്ങളിൽ ഫോൺ അനുവദിക്കുന്നതിന്റെ സർവേനടപടി പൂർത്തിയായി.

കേരള വിഷനാണ് വീടുകളിൽ കണക്‌ഷൻ എത്തിക്കുന്ന കരാർ ഏറ്റെടുത്തിരിക്കുന്നത്‌. ജില്ലയിൽ കെ-ഫോണിനായി മൊത്തം ലൈൻ വലിക്കേണ്ടതിൽ ദേശീയ പാത നവീകരണവും റെയിൽവേ ക്രോസിംഗും വരുന്ന 210 കിലോമീറ്റർ ഒഴികെയുള്ള സ്ഥലങ്ങളിൽ കേബിൾ വലിക്കുന്നത് പൂർത്തിയായി.

കെ-ഫോൺ ഇന്റർനെറ്റ് വിതരണം ബന്ധിപ്പിക്കുന്ന പോയിന്റ്സ് ഓഫ് പ്രസൻസുകളും സ്ഥാപിച്ചു.

ജില്ലയിലെ 26 കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകളിലാണ് പോയന്റ്സ് ഓഫ് പ്രസൻസ് സ്ഥാപിച്ചിരിക്കുന്നത്. കെ ഫോണിന്റെ കേബിളുകളും ട്യൂട്ടർ, സ്വിച്ച് , 24 മണിക്കൂർ വൈദ്യുതി, യുപിഎസ്, ബാറ്ററികൾ, ഇൻവെർട്ടർ, എയർകണ്ടീഷൻ എന്നിവയാണ് പോയന്റ്‌ ഓഫ് പ്രസൻസിൽ സജ്ജീകരിച്ചിരുക്കുന്നത്.

ജില്ലയിലെ കെ- ഫോൺ കണക്ഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയന്റ് ഓഫ് പ്രസൻസ് ചേവായൂർ സബ് സ്റ്റേഷനിലാണ് സ്ഥാപിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..