കോഴിക്കോട് : നവോത്ഥാനകേരളമെന്ന് അവകാശപ്പെടുമ്പോഴും പണവും അധികാരവും ഇല്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രൊഫ. എം.എൻ. കാരശ്ശേരി പറഞ്ഞു.
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സത്യഗ്രഹസമരം ചെയ്യുന്ന കെ.കെ. ഹർഷിനയുടെ സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
നിസ്സാരകാര്യങ്ങൾക്കുവേണ്ടിപ്പോലും തെരുവിൽ സമരംചെയ്യേണ്ട അവസ്ഥയാണുള്ളത്.
ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷനായി. നാടകപ്രവർത്തകൻ സലാം വട്ടോളി, കെ.പി. രാജശേഖരൻ, വനിതാലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കുൽസു, സംസ്ഥാന വൈസ് പ്രസിഡന്റ് മറിയം, സെക്രട്ടറി ബ്രസീലിയാ ഷംസുദീൻ, സീനത്ത് കുന്ദമംഗലം, ഒ.ബി.സി. മോർച്ച ജില്ലാ സെക്രട്ടറി കെ.സി. രാജൻ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..