Caption
കോഴിക്കോട് : ചക്കോരത്തുകുളം ഇ.എസ്.ഐ. ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്മാരുടെ കുറവുമൂലം രോഗികൾ ബുദ്ധിമുട്ടിൽ. മൂന്നുമാസത്തിലധികമായി ഒന്നിടവിട്ടദിവസങ്ങളിൽ മാത്രമേ ഇവിടെ ലാബ് ടെക്നീഷ്യന്റെ സേവനമുള്ളൂ. ചക്കോരത്തുകുളത്തും ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിലുമായാണ് ലാബ് ടെക്നീഷ്യൻ ജോലിചെയ്യുന്നത്.
ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിൽ രണ്ട് താത്‌കാലിക ലാബ് ടെക്നിഷ്യൻമാരാണ് ഉണ്ടായിരുന്നത്. അവരുടെ കാലാവധി കഴിഞ്ഞതിനാൽ ഫറോക്കിൽ ആളില്ലാതായി. അതോടെയാണ് ചക്കോരത്തുകുളത്തുള്ള ലാബ് ടെക്നീഷ്യനെ ഫറോക്കിലേക്കും ചുമതലപ്പെടുത്തിയത്. ദിവസം നൂറിലധികം രോഗികളാണ് ചക്കോരത്തുകുളം ഇ.എസ്.ഐ. ആശുപത്രിയിലെത്തുന്നത്. ചക്കോരത്തുകുളം ആശുപത്രിയിൽ രാവിലെ എട്ട് മുതൽ ഒന്നുവരെ ഒരു ഷിഫ്റ്റും ഒന്നുമുതൽ ആറുവരെ രണ്ടാമത്തെ ഷിഫ്റ്റുമാണ്. എല്ലാദിവസവും രാവിലെമുതൽതന്നെ ആളുകൾ രക്തവും പ്രമേഹവുമടക്കം പരിശോധിക്കാനെത്തും.
അങ്ങനെ ബുദ്ധിമുട്ടിവരുന്നവരോട് അടുത്ത ദിവസം വീണ്ടുംവരാൻ പറയുന്നത് കഷ്ടമാണെന്നാണ് ചക്കോരത്തുകുളം ഇ.എസ്.ഐ. ആശുപത്രിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. താത്‌കാലിക ജീവനക്കാരെ നിയമിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. ലാബ് ടെക്നീഷ്യൻമാർക്കായുള്ള ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കയാണെന്നും പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നും ഇ.എസ്.ഐ. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുധീർകുമാർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..