കോഴിക്കോട് : സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും തപസ്യ സംസ്ഥാനപ്രസിഡന്റുമായ വി.എം. കൊറാത്തിന്റെ 18-ാമത് അനുസ്മരണസമ്മേളനം ജൂൺ 4-ന് വൈകുന്നേരം പുതിയറയിലെ എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ നടക്കും. തപസ്യ സംസ്ഥാനപ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പ്രൊഫ. കെ.പി. ശശിധരൻ, തപസ്യസ്ഥാപക അധ്യക്ഷനും പത്രപ്രവർത്തകനുമായ പി. ബാലകൃഷ്ണൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് തപസ്യയുടെ പ്രൊഫഷണൽ നാടകമായ ‘ആരണ്യപർവം’ കെ. കലാധരൻ ഉദ്ഘാടനം ചെയ്യും. പഴശ്ശിരാജയുടെ കുറിച്യ പടത്തലവൻ തലയ്ക്കൽ ചന്തുവിന്റെ വീരസാഹസികകഥയാണ് നാടകത്തിന്റെ ഇതിവൃത്തം. എം.കെ. രവിവർമ രചിച്ച നാടകം ശശിനാരായണനാണ് സംവിധാനം ചെയ്യുന്നത്. പത്രസമ്മേളനത്തിൽ അനൂപ് കുന്നത്ത്, വത്സൻ നെല്ലിക്കോട്, ശശിനാരായണൻ, കൃഷ്ണകുമാർ വെട്ടിയാട്ടിൽ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..