ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സാവിത്രിദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിൽ അണ്ടർ 19 ആൺകുട്ടികളുടെ മത്സരത്തിൽ മിഖായേൽ എസ്. വർഗീസിന്റെ പ്രകടനം
കോഴിക്കോട് : ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ സാവിത്രിദേവി സാബു യോനെക്സ് സൺറൈസ് കേരളാസ്റ്റേറ്റ് ബാഡ്മിന്റൺ റാങ്കിങ് പ്രൈസ് മണി ടൂർണമെന്റ് സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷനായി.
കെ.ബി.എസ്.എ. മുൻ പ്രസിഡന്റ് എ. വത്സലൻ, ഡോ. എൻ. മാധവൻ, മണ്ണാറക്കൽ മാധവൻ, യോനക്സ് പ്രതിനിധി എം. സത്യജിത്ത് ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.ആർ. വൈശാഖ് കെ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. 14 ജില്ലകളിൽ നിന്നായി അഞ്ഞൂറോളം മത്സാർഥികളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ദിവസവും രാവിലെ 8 -മുതൽ രാത്രി 8.30 -വരെ കളികൾ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..