ഹോട്ടലുകളിലെ അജൈവമാലിന്യനീക്കം നിലച്ചു


1 min read
Read later
Print
Share

കോഴിക്കോട് : പത്തുദിവസത്തിലേറെയായി ഹോട്ടലുകളിൽനിന്നുള്ള അജൈവമാലിന്യനീക്കം നിലച്ചു. മലപ്പുറത്തുള്ള ഏജൻസിയാണ് നഗരത്തിലെ ഹോട്ടലുകളിൽനിന്നുള്ള അജൈവമാലിന്യം കൊണ്ടുപോകുന്നത്. രാത്രികാലങ്ങളിൽ മാലിന്യം കൊണ്ടുപോകുന്ന ഏജൻസിയുടെ വണ്ടി കോർപ്പറേഷൻ പിടികൂടിയശേഷമാണ് മാലിന്യപ്രശ്നമുയർന്നത്.

കോർപ്പറേഷനിലെ ഹരിതകർമസേനയാണ് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യം ശേഖരിക്കുന്നത്. എന്നാൽ, ഹോട്ടലുകാർ മലപ്പുറത്തുള്ള ഏജൻസിക്കാണ് കൈമാറുന്നത്. എല്ലാ ദിവസവും ഇവർ ഹോട്ടലുകളിൽവന്ന് മാലിന്യം കൊണ്ടുപോകും. ഹരിതകർമസേന സാധാരണമാസത്തിൽ ഒരുവട്ടം അജൈവവസ്തുക്കൾ തരംതിരിച്ചാണ് കൊണ്ടുപോകുക. ഇത് പ്രായോഗികമല്ലാത്തതിനാലാണ് ഏജൻസിയെ ഏൽപ്പിച്ചതെന്നാണ് ഹോട്ടലുകാർ പറയുന്നത്.

മലപ്പുറത്ത് എല്ലാ ലൈസൻസോടെയും പ്രവർത്തിക്കുന്ന ഏജൻസിയാണ് മാലിന്യം ശേഖരിച്ചിരുന്നതെന്നും ഇവർ പറഞ്ഞു. സാധാരണ കോർപ്പറേഷൻ വാഹനം പിടിച്ചാൽ പിഴചുമത്തി വിട്ടുകൊടുക്കാറുണ്ട്.

നിലവിൽ പത്തുദിവസമായി മാലിന്യം കെട്ടിവെക്കുകയാണ്. നനഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെ വരുന്നതിനാൽ ഇതിന് ദുർഗന്ധംവരും.

ചെറിയ ഹോട്ടലുകാർക്കൊന്നും ഇവ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ടാകില്ല. അതേസമയം, കോർപ്പറേഷന്റെ അനുമതിയില്ലാതെ രാത്രികാലങ്ങളിൽ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെ പിടികൂടാറുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടുനൽകുകയാണ് പതിവെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച ചർച്ചനടത്താമെന്നാണ് കോർപ്പറേഷൻ അറിയിച്ചതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..