കോഴിക്കോട് : സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന വി.എം. കൊറാത്തിനെ തപസ്യ കലാസാഹിത്യവേദി അനുസ്മരിച്ചു. എസ്.കെ. പൊറ്റെക്കാട്ട് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം തപസ്യ സംസ്ഥാനാധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് ഉദ്ഘാടനംചെയ്തു.
നിലപാടുകളുടെ ദൃഢതകൊണ്ട് ശ്രദ്ധേയനായ പത്രപ്രവർത്തകനും സ്വാതന്ത്ര്യത്തിന്റെ ആവശ്യകത ഒരു തലമുറയെ മുഴുവൻ ബോധ്യപ്പെടുത്തിയ മഹാനുഭാവനുമായിരുന്നു കൊറാത്തെന്ന് അദ്ദേഹം അനുസ്മരിച്ചു. ജില്ലാ അധ്യക്ഷൻ വത്സൻ നെല്ലിക്കോട് അധ്യക്ഷനായി. പ്രൊഫ.കെ.പി. ശശിധരൻ, കെ.ടി. രാമചന്ദ്രൻ, പി. ബാലകൃഷ്ണൻ, ശശി നാരായണൻ എന്നിവർ സംസാരിച്ചു.
‘ആരണ്യപർവം’ നാടകത്തിന്റെ ഉദ്ഘാടനം നടൻ കെ. കലാധരൻ നിർവഹിച്ചു. കോഴിക്കോട് നാരായണൻ നായർ, കെ.ആർ. മോഹൻദാസ്, അനിൽ പൂനൂർ എന്നിവർ സംസാരിച്ചു. വൈകീട്ട് നാടകാവതരണവുമുണ്ടായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..